അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വംശീയ ഉന്മൂലന നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വംശീയ ഉന്മൂലന നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ
Jul 19, 2025 11:16 AM | By Sufaija PP

അഴീക്കോട്:അസമിലെ തദ്ദേശീയരായ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വംശീയ ഉന്മൂലന നയങ്ങള്‍ക്കെതിരേ ദേശ വ്യാപകമായി എസ്.ഡി.പി.ഐ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിൻ്റെ

ഭാഗമായി അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരു ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ഇതുവരെ 1080 കുടുംബങ്ങളെയാണ് കുടിയിറക്കിയിരിക്കുന്നത്. പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. ദുര്‍ബലരായ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ 5,000-ത്തിലധികം ആളുകള്‍ താല്‍ക്കാലിക കൂടാരങ്ങളില്‍ അന്നവും അഭയവുമില്ലാതെ കഴിയുന്നു. ഇവര്‍ക്ക് വൈദ്യസഹായം പോലും ലഭിക്കുന്നില്ല. ബംഗാളി സംസാരിക്കുന്ന മുസ്ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടുകയെന്ന ഒറ്റ ലക്ഷ്യം മത്രമാണ് ഈ ക്രൂരമായ കുടിയൊഴിപ്പിക്കലിനു പിന്നില്‍.

താമസക്കാരാകട്ടെ ഈ പ്രദേശം റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ ഇവിടെ അധിവസിക്കുന്നവരാണ്. കുടിയൊഴിപ്പിക്കലിനു മുമ്പ് സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറ്റുന്നതിന് ആവശ്യമായ സമയമോ സൗകര്യമോ ചെയ്തില്ല എന്നതും ഭരണക്കാരുടെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നു.

ഫാഷിസ്റ്റ് ഭരണത്തില്‍ രാജ്യത്തെ പൗരന്മാരെ മതാടിസ്ഥാനത്തില്‍ യാതൊരു പൗരാവകാശങ്ങളുമില്ലാത്തവരാക്കി മാറ്റുന്നതിന്റെ നേര്‍ക്കാഴ്ചകളാണ് അസമില്‍ കാണുന്നത്.

മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഭരണകൂട ഭീകരതകള്‍ക്കെതിരേ പ്രതിഷേധിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ സാമൂഹിക ബാധ്യതയാന്നെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് പറഞ്ഞു. വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുകടവ്,കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ് സംസാരിച്ചു.ജില്ലാ കമ്മിറ്റി അംഗംസുനീർ പൊയ്ത്തുംകടവ്,ഓർഗനൈസിംഗ് സെക്രട്ടറി ശിഹാബ് നാറാത്ത്,ജോയിൻ സെക്രട്ടറി അൻവർ മാങ്കടവ്,ട്രഷറർ ഇസ്മായിൽ പൂതപ്പാറ, കമ്മിറ്റി അംഗങ്ങളായഷാഫി പി സി,റാഷിദ് പുതിയതെരു അബ്ദുല്ല മന്ന,ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് നിസാർ കാട്ടാമ്പള്ളി നേതൃത്വം നൽകി.

SDPI organizes protest against Assam CM Himanta Biswa Sarma's ethnic cleansing policies

Next TV

Related Stories
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 19, 2025 08:19 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കാത്തിരിപ്പ് അവസാനിക്കുന്നു :  നാടുകാണി സൂ ആൻഡ് സഫാരി പാർക്ക് യാഥാർതമാകും

Jul 19, 2025 07:22 PM

കാത്തിരിപ്പ് അവസാനിക്കുന്നു : നാടുകാണി സൂ ആൻഡ് സഫാരി പാർക്ക് യാഥാർതമാകും

കാത്തിരിപ്പ് അവസാനിക്കുന്നു : നാടുകാണി സൂ ആൻഡ് സഫാരി പാർക്ക് യാഥാർത്യമാകും...

Read More >>
നിര്യാതയായി

Jul 19, 2025 06:23 PM

നിര്യാതയായി

നിര്യാതയായി...

Read More >>
നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരി തൃശ്ശൂരിൽ ചികിത്സയിൽ

Jul 19, 2025 04:33 PM

നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരി തൃശ്ശൂരിൽ ചികിത്സയിൽ

നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പതിനഞ്ചുകാരി തൃശ്ശൂരിൽ...

Read More >>
പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ്സുടമകൾ

Jul 19, 2025 03:53 PM

പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ്സുടമകൾ

പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന്...

Read More >>
ആന്തൂർ നഗരസഭയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പൊതുയിട ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു

Jul 19, 2025 03:49 PM

ആന്തൂർ നഗരസഭയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പൊതുയിട ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു

ആന്തൂർ നഗരസഭയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പൊതുയിട ശുചീകരണ യജ്ഞത്തിന് തുടക്കം...

Read More >>
Top Stories










News Roundup






//Truevisionall